അഹമ്മദാബാദ്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. നാട്ടിലേക്ക് മടങ്ങിയ നായകൻ പാറ്റ് കമ്മിൻസ് തിരികെ വരില്ലെന്ന് ഉറപ്പായതോടെയാണ് സ്മിത്തിനെ നായകനായി നിലനിർത്താൻ ഓസീസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്
ക്യാന്‍സര്‍ ബാധിതയായ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആദ്യ രണ്ട് ടെസ്റ്റിനുശേഷം കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയത്. ആദ്യ രണ്ട് ടെസ്റ്റിലും ദയനീയമായി ഓസീസ് തോറ്റപ്പോള്‍ സ്മിത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ മുന്നാം ടെസ്റ്റില്‍ ടീം തകര്‍പ്പന്‍ ജയം നേടിയിരുന്നു.
മാർച്ച് ഒൻപതിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

Steve Smith is set to continue as captain for the final #INDvAUS Test in the absence of Pat Cummins 👇#WTC23
— ICC (@ICC) March 6, 2023