പാറ്റ്ന: ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബീഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു. പാറ്റ്നയിലെ വസതിയില്‍വച്ചാണ് ചോദ്യം ചെയ്യല്‍. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ തുകയ്ക്ക് ഭൂമി തട്ടിയെടുത്തെന്ന കേസിലാണ് നടപടി.
ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്ക് കത്തയച്ചതിന്റെ തൊട്ടുപിറ്റേന്നാണ് റാബ്രിയുടെ വസതിയില്‍ സിബിഐ സംഘമെത്തിയത്. എന്നാല്‍ ഇത് സെര്‍ച്ചോ റെയ്ഡോ അല്ലെന്നും ചോദ്യം ചെയ്യാന്‍ മുന്‍കൂറായി അനുമതി വാങ്ങിയിരുന്നെന്നുമാണ് സിബിഐയുടെ വിശദീകരണം.
2004-2009 കാലത്ത് ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് റെയില്‍വേയില്‍ ഏതാനും പേര്‍ക്ക് ജോലി നല്‍കിയെന്നാണ് കേസ്. ഇതിന് പ്രതിഫലമായി ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ തുകയ്ക്ക് തട്ടിയെടുത്തെന്നും ആരോപണമുണ്ട്.
2022 മേയില്‍ എഫ്ആെര് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മക്കളായ മിസ, ഹെമ എന്നിവര്‍ പ്രതികളാണ്. ഭൂമി നല്കി ജോലി സ്വന്തമാക്കിയ 12 പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.