കോട്ടയം: വൈക്കം എംഎൽഎ സി.കെ.ആശയുടെ വീട്ടിലേക്കുള്ള ദിശാബോർഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. വെച്ചൂർ ശാസ്തക്കുളം ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ച ദിശാബോർഡാണ് നശിപ്പിച്ചിരിക്കുന്നത്. എംഎൽഎയുടെ പേര് എഴുതിയിരുന്ന ഫ്ലക്സും കീറിക്കളഞ്ഞിട്ടുണ്ട്.
എംഎൽഎ പരാതി നൽകിയതിനെ തുടർന്ന് വൈക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ പ്രകടനവും സമ്മേളനവും നടത്തി. ദിശാബോർഡ് നശിപ്പിച്ചവരെ ഉടൻ പിടികൂടണമെന്ന് സിപിഐ ആവശ്യപ്പെട്ടു.