+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊന്നു

ലക്നോ: ഉത്തര്‍പ്രദേശില്‍ കൊലപാതകക്കേസിലെ ഒരു പ്രതിയെ കൂടി പോലീസ് വെടിവെച്ചുകൊന്നു. പ്രയാഗ്രാജ് കൗന്ദിയാരയിലാണ് സംഭവം. ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാലിനെ വെടിവച്ചു കൊന്ന
യുപിയിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊന്നു
ലക്നോ: ഉത്തര്‍പ്രദേശില്‍ കൊലപാതകക്കേസിലെ ഒരു പ്രതിയെ കൂടി പോലീസ് വെടിവെച്ചുകൊന്നു. പ്രയാഗ്രാജ് കൗന്ദിയാരയിലാണ് സംഭവം. ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാലിനെ വെടിവച്ചു കൊന്ന സംഭവത്തിലെ പ്രതിയെയാണ് പോലീസ് വകവരുത്തിയത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ഉസ്മാന്‍ എന്നറിയപ്പെടുന്ന വിജയ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇതേകേസിലെ മറ്റൊരു പ്രതി അര്‍ബാസിനെ കഴിഞ്ഞ 28ന് യുപി പോലീസ് സമാനമായ സാഹചര്യത്തില്‍ വകവരുത്തിയിരുന്നു. ഇതോടെ ആറ് പ്രതികളുള്ള കേസില്‍ രണ്ട് മുഖ്യ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

ഉമേഷ്പാൽ കൊലക്കേസിലെ ആറ് പ്രതികളിൽ ബാക്കിയുള്ള നാല് പ്രതികൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2.5 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
More in Latest News :