+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ ​വ​ര്‍​ഷം 2000 രൂ​പ​യു​ടെ നോ​ട്ട് അ​ച്ച​ടി​ച്ചി​ട്ടി​ല്ലെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

മും​ബൈ: രാ​ജ്യ​ത്ത് നി​ല​വി​ല്‍ 2000 രൂ​പ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കു​ന്നി​ല്ലെ​ന്ന് ആ​ര്‍​ബി​ഐ. വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് 201920 മു​ത​ല്‍ 2000 രൂ​പ ക​റ​ന്‍​സി നോ​ട്ടു​ക​ള്
ഈ ​വ​ര്‍​ഷം 2000 രൂ​പ​യു​ടെ നോ​ട്ട് അ​ച്ച​ടി​ച്ചി​ട്ടി​ല്ലെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ
മും​ബൈ: രാ​ജ്യ​ത്ത് നി​ല​വി​ല്‍ 2000 രൂ​പ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കു​ന്നി​ല്ലെ​ന്ന് ആ​ര്‍​ബി​ഐ. വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് 2019-20 മു​ത​ല്‍ 2000 രൂ​പ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കു​ന്ന​ത് നി​ര്‍​ത്തി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2016-2017 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 2,000 രൂ​പ​യു​ടെ 3,542.991 ദ​ശ​ല​ക്ഷം നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച​താ​യി റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. 2017-2018ല്‍ ​നോ​ട്ടി​ന്‍റെ അ​ച്ച​ടി 111.507 ദ​ശ​ല​ക്ഷം നോ​ട്ടു​ക​ളാ​യി കു​റ​ഞ്ഞു.

2018-19 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 46.690 ദ​ശ​ല​ക്ഷം നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ആ​ര്‍​ബി​ഐ അ​ച്ച​ടി​ച്ച​ത്. 2018 മാ​ര്‍​ച്ച് വ​രെ, 2,000 രൂ​പ​യു​ടെ 3,363 ദ​ശ​ല​ക്ഷം നോ​ട്ടു​ക​ള്‍ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു, ഇ​ത് മൊ​ത്തം ക​റ​ന്‍​സി​യു​ടെ 3.3 ശ​ത​മാ​ന​മാ​ണ്. 2019 ആ​യ​പ്പോ​ഴേ​ക്കും ഇ​ത് 3,291 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

2016 ന​വം​ബ​ര്‍ എ​ട്ടി​ന് രാ​ത്രി എ​ട്ടി​ന് 500, 1000 രൂ​പ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ അ​സാ​ധു​വാ​ക്കി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ള്ള​പ്പ​ണം തു​ട​ച്ചു​നീ​ക്കാ​ന്‍ 2000 രൂ​പ നോ​ട്ട് പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സാ​റ്റ​ലൈ​റ്റുമായി ബ​ന്ധി​പ്പി​ച്ച നാ​നോ ചി​പ്പ് ഇ​തി​ലു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.
More in Latest News :