+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ക​ളി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ക​ളി​ല്‍ നി​ന്നും ചാ​ടി​യ​യാ​ള്‍ മ​രി​ച്ചു. ക​മ​ല മാ​ര്‍​ക്ക​റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും ചാ​ടി​യ ആ​ന​ന്ദ് വ​ര്‍​
പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ക​ളി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ക​ളി​ല്‍ നി​ന്നും ചാ​ടി​യ​യാ​ള്‍ മ​രി​ച്ചു. ക​മ​ല മാ​ര്‍​ക്ക​റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും ചാ​ടി​യ ആ​ന​ന്ദ് വ​ര്‍​മ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

പോ​ലീ​സു​കാ​ര​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ന്മേ​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യ അ​ജീ​ത് സിം​ഗി​നെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ത​ന്നെ ക​ബ​ളി​പ്പി​ച്ച് 14 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ അ​ജീ​ത് സിം​ഗ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ജീ​ത് ത​ന്നെ ആ​ന​ന്ദ് വ​ര്‍​മ​യെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു.

പ​ണം തി​രി​കെ ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ ആ​ന​ന്ദ് വ​ര്‍​മ​യെ സ്റ്റേ​ഷ​നി​ല്‍ നി​ന്നും വി​ട്ട​യ​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​ജീ​ത് സിം​ഗ് ന​ല്‍​കു​ന്ന മൊ​ഴി. എ​ന്നാ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലേ​ക്ക് ക​യ​റി​പ്പോ​യ ആ​ന​ന്ദ് വ​ര്‍​മ താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ആ​ന​ന്ദി​നെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്തം​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ് ആ​ന​ന്ദ് വ​ര്‍​മ.
More in Latest News :