ചെന്നൈ: തമിഴ്നാട്ടിലെ കടല്ലൂരിൽ പടക്കനിർമാണശാലയ്ക്ക് തീ പിടിച്ച് ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശിവനാർപുരം ഗ്രാമത്തിലെ താൽക്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയ്ക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ കടല്ലൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പുതുച്ചേരി ജിപ്മെർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.