+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സ്കി വീ​പ്പ​യി​ൽ നി​ന്ന് ഫം​ഗ​സ് പ​ട​രു​ന്നു; മ​ദ്യ​സം​ഭ​ര​ണ​ശാ​ല വി​ല​ക്കി ടെ​ന്ന​സീ

വാ​ഷിം​ഗ്ട​ൺ: മ​ദ്യം സൂ​ക്ഷി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ബാ​ര​ലി​ൽ(​വീ​പ്പ) നി​ന്ന് വി​സ്കി ഫം​ഗ​സ് പ​ട​രു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി സം​ഭ​ര​ണ​ശാ​ല നി​ർ​മി​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ ഉത്തരവിട്ട് അ​മേ
വി​സ്കി വീ​പ്പ​യി​ൽ നി​ന്ന് ഫം​ഗ​സ് പ​ട​രു​ന്നു; മ​ദ്യ​സം​ഭ​ര​ണ​ശാ​ല വി​ല​ക്കി ടെ​ന്ന​സീ
വാ​ഷിം​ഗ്ട​ൺ: മ​ദ്യം സൂ​ക്ഷി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ബാ​ര​ലി​ൽ(​വീ​പ്പ) നി​ന്ന് വി​സ്കി ഫം​ഗ​സ് പ​ട​രു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി സം​ഭ​ര​ണ​ശാ​ല നി​ർ​മി​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ ഉത്തരവിട്ട് അ​മേ​രി​ക്ക​ൻ കോ​ട​തി. ടെ​ന്ന​സീ സം​സ്ഥാ​ന​ത്തെ ലി​ങ്ക​ൺ കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം.

വി​സ്കി സൂ​ക്ഷി​ക്കു​ന്ന വീ​പ്പ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​ള​രു​ന്ന ഫം​ഗ​സ് മൂ​ലം ത​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ത​ട​സം വ​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ട​പ​ടി.

യു​വ​തി​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി, ജാ​ക്ക് ഡാ​നി​യേ​ൽ​സ് ക​മ്പ​നി പ്ര​ദേ​ശ​ത്ത് നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ച്ച ബാ​ര​ൽ​ഹൗ​സി​ന്(​സം​ഭ​ര​ണ​ശാ​ല) അ​നു​മ​തി നി​ഷേ​ധി​ച്ചു. നി​ല​വി​ൽ ക​മ്പ​നി​ക്ക് മേ​ഖ​ല​യി​ൽ ആ​റ് ബാ​ര​ൽ​ഹൗ​സു​ക​ളു​ണ്ട്.

വീ​പ്പ​ക​ളി​ൽ നി​ന്ന് ബാ​ഷ്പീ​ക​ര​ണം മൂ​ലം പു​റ​ത്തു​വ​രു​ന്ന വി​സ്കി ക​ണി​ക​ക​ൾ വ​ലി​ച്ചെ​ടു​ക്കാ​ൻ എ​ത്തു​ന്ന ഫം​ഗ​സ് പ്ര​ദേ​ശ​മാ​കെ വ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​യ്ഞ്ച​ൽ​സ് ഷെ​യ​ർ എ​ന്ന ഈ ​ബാ​ഷ്പീ​കൃ​ത ല​ഹ​രി ഇ​വ​യു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കും.

ക​റു​ത്ത പാ​ട പോ​ലെ പ്ര​ദേ​ശ​മാ​കെ വ്യാ​പി​ക്കു​ന്ന വി​സ്കി ഫം​ഗ​സ് വീ​ടു​ക​ൾ​ക്കും കാ​റു​ക​ൾ​ക്കും ദോ​ഷ​ക​ര​മാ​ണ്. ഇ​വ മൂ​ലം മ​നു​ഷ്യ​രി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
More in Latest News :