കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. സംസ്കരണം നടക്കാത്തപ്പോള്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാവുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വ്യാഴാഴ്ച മുതല്‍ ശേഖരിച്ച മാലിന്യം ലോറികളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഇവ അഴുകുന്നത് ഒഴിവാക്കാനാണ് ഏതാനും ലോറികള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് കടത്തിവിടാന്‍ തീരുമാനിച്ചത്.
വ്യാഴാഴ്ച മുതല്‍ ശേഖരിച്ച മാലിന്യം ലോറികളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഇവ അഴുകുന്നത് ഒഴിവാക്കാനാണ് ഏതാനും ലോറികള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് കടത്തിവിടാന്‍ തീരുമാനിച്ചത്.