റായ്പുർ: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സാധുവിന് തുല്യനായ വ്യക്തിയാണെന്ന് അരവിന്ദ് കേജരിവാൾ. ഡൽഹിയിലെ സ്കൂളുകൾ മെച്ചപ്പെടുത്തിയത് കൊണ്ടാണ് സിസോദിയയെ കേന്ദ്ര സർക്കാർ തടവിലാക്കിയതെന്നും കേജരിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടി ഛത്തിസ്ഗഡിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവേയാണ് കേജരിവാൾ ഈ പരാമർശങ്ങൾ നടത്തിയത്.
സർക്കാർ പദ്ധതികൾക്ക് 40 ശതമാനം കമ്മീഷൻ വാങ്ങുന്നവരെ കേന്ദ്രം അറസ്റ്റ് ചെയ്യില്ല. സിസോദിയയെ പോലെയുള്ള ഒരു സാധുവിനെ(വിശുദ്ധൻ) തടവിലാക്കിയ നടപടിയോർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.