മുംബെെ: നടി തുനിഷ ശർമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഷീസൻ ഖാന് മഹാരാഷ്ട്ര കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷമാണ് നടന് ജാമ്യം ലഭിക്കുന്നത്.
ഡിസംബർ 24നാണ് തുനിഷയെ സെറ്റിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീസനുമായിട്ടുള്ള പ്രണയ ബന്ധത്തിലെ തകർച്ചയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
ഡിസംബർ 24നാണ് തുനിഷയെ സെറ്റിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീസനുമായിട്ടുള്ള പ്രണയ ബന്ധത്തിലെ തകർച്ചയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.