+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റാ​നി ട്രോഫി: ​റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ചാമ്പ്യന്‍മാർ

ഗ്വാ​ളി​യോ​ര്‍: ഇ​റാ​നി ട്രോ​ഫി ക്രി​ക്ക​റ്റ് ക​പ്പ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​ക്ക്. മ​ധ്യ​പ്ര​ദേ​ശി​നെ 238 റ​ണ്‍​സി​ന് ത​ക​ര്‍​ത്താ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ചാ​മ്പ്യ​ന്‍​മാ​രാ​യ​ത്. സ്കോ​ര്‍: റ
ഇ​റാ​നി ട്രോഫി: ​റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ചാമ്പ്യന്‍മാർ
ഗ്വാ​ളി​യോ​ര്‍: ഇ​റാ​നി ട്രോ​ഫി ക്രി​ക്ക​റ്റ് ക​പ്പ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​ക്ക്. മ​ധ്യ​പ്ര​ദേ​ശി​നെ 238 റ​ണ്‍​സി​ന് ത​ക​ര്‍​ത്താ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ചാ​മ്പ്യ​ന്‍​മാ​രാ​യ​ത്.

സ്കോ​ര്‍: റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ 484, 246, മ​ധ്യ​പ്ര​ദേ​ശ് 294,198

റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 437 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന മ​ധ്യ​പ്ര​ദേ​ശ് അ‍​ഞ്ചാം ദി​നം 198 റ​ണ്‍​സി​ന് ഓ​ള്‍ഔ​ട്ടാ​യി. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ ഡ​ബി​ള്‍ സെ​ഞ്ചു​റി​യും ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ സെ​ഞ്ചു​റി​യും നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​ണ് ഫെെ​ന​ലി​ലെ താ​രം.

യ​ശ​സ്വി ജ​യ്‌​സ്വാൾ (213), അ​ഭി​മ​ന്യു ഈ​ശ്വ​ർ(154) എ​ന്നി​വ​രു​ടെ ബ​ല​ത്തി​ലാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 484 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ധ്യ​പ്ര​ദേ​ശ് 294 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

ഇ​തോ​ടെ, 190 റ​ൺ​സി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്ത് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ 246 എ​ടു​ത്ത് 437 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം മ​ധ്യ​പ്ര​ദേ​ശി​ന് മു​ന്നി​ൽ​വ​യ്ക്കു​ക​യാ​യി​രു​ന്നു.
More in Latest News :