ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കോടി രൂപയുടെ സ്വർണം പിടിച്ചു. വിമാനത്താവളത്തിന്റെ ശുചിമുറിയിൽനിന്ന് നാല് സ്വർണക്കട്ടികൾ കസ്റ്റംസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
വാഷ്റൂമിൽ സ്ഥാപിച്ചിരിക്കുന്ന സിങ്കിന് താഴെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വർണക്കട്ടികൾ. ചാരനിറത്തിലുള്ള സഞ്ചിയിൽ 3969 ഗ്രാം തൂക്കമുള്ള നാല് സ്വർണ്ണക്കട്ടികളാണ് ഉണ്ടായിരുന്നത്. ഇതിന് വിപണിയിൽ ഏകദേശം 1,95,72,400 രൂപവരും.