+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സ് സെ​ലി​ബ്രി​റ്റി ലീ​ഗി​ല്‍ തു​ട​രും

കൊ​ച്ചി: കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സ് സെ​ലി​ബ്രി​റ്റി ലീ​ഗി​ല്‍ തു​ട​രു​മെ​ന്ന് സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗ് മാ​നേ​ജ്‌​മെ​ന്‍റ്. അ​മ്മ​യു​മാ​യു​ള്ള (അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ര്‍​ട
കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സ് സെ​ലി​ബ്രി​റ്റി ലീ​ഗി​ല്‍ തു​ട​രും
കൊ​ച്ചി: കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സ് സെ​ലി​ബ്രി​റ്റി ലീ​ഗി​ല്‍ തു​ട​രു​മെ​ന്ന് സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗ് മാ​നേ​ജ്‌​മെ​ന്‍റ്. അ​മ്മ​യു​മാ​യു​ള്ള (അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ര്‍​ട്ടി​സ്റ്റ്) ക​രാ​ര്‍ അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി3( ​സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ക്ല​ബ്) യു​മാ​യി പു​തി​യ ക​രാ​ര്‍ ഉ​ണ്ടാ​ക്കി മു​ന്നോ​ട്ട് പോ​കാ​ന്‍ ടീം ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സെ​ലി​ബ്രി​റ്റി ലീ​ഗ് സ്ഥാ​പ​ക​ന്‍ വി​ഷ്ണു വ​ര്‍​ധ​ന്‍ ഇ​ന്ദൂ​രി പ​റ​ഞ്ഞു.​

പ്ര​തി​ഭ​ക​ളു​ടെ നി​ര​യു​മാ​യെ​ത്തി​യ കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സ് ടീ​മി​ന്‍റെ സ​ഹ ഉ​ട​മ മോ​ഹ​ന്‍​ലാ​ല്‍ ആ​ണെ​ന്നും കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന റി​പ്പോ​ര്‍​ട്ട് പ​രാ​മ​ര്‍​ശി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സി​നെ​യും ക​ളി​യു​ടെ സ്പി​രി​റ്റി​നെ​യും വീ​ഴ്ത്താ​ന്‍ കു​റ​ച്ചു കു​ബു​ദ്ധി​ക​ള്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു സം​ഭ​വി​ക്കാ​ന്‍ ത​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. ക്രി​ക്ക​റ്റി​നും സി​നി​മാ പ്രേ​മി​ക​ള്‍​ക്കും ഒ​രു​പോ​ലെ കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​വാ​ന്‍ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​ണ്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ആ​ദ്യ​മ​ത്സ​രം ന​ട​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
More in Latest News :