+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഞ്ഞു​മ​ക​ൾ​ക്കാ​യി ജീ​വി​ക്ക​ണം; രാ​ഖി​യെ സ​ഹാ​യി​ക്കു​മോ ?

2015 ജൂ​ൺ ഏ​ഴ്... അ​ന്നാ​യി​രു​ന്നു മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ രാ​ഖി എ​ന്ന ഇ​രു​പ​ത്തേ​ഴു​കാ​രി​യു​ടെ ജീ​വി​ത​ത്തെ കീ​ഴ്മേ​ൽ​മ​റി​ച്ച ആ ​ദു​ര​ന്തം. പാ​ഞ്ഞെ​ത്തി​യ ഒ​രു ലോ​റി അ​വ​ളെ ഇ​ടി​ച്ചു​തെ​റ
കു​ഞ്ഞു​മ​ക​ൾ​ക്കാ​യി ജീ​വി​ക്ക​ണം; രാ​ഖി​യെ സ​ഹാ​യി​ക്കു​മോ ?
2015 ജൂ​ൺ ഏ​ഴ്... അ​ന്നാ​യി​രു​ന്നു മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ രാ​ഖി എ​ന്ന ഇ​രു​പ​ത്തേ​ഴു​കാ​രി​യു​ടെ ജീ​വി​ത​ത്തെ കീ​ഴ്മേ​ൽ​മ​റി​ച്ച ആ ​ദു​ര​ന്തം. പാ​ഞ്ഞെ​ത്തി​യ ഒ​രു ലോ​റി അ​വ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. അ​പ​ക​ട കേ​സ് ഇ​പ്പോ​ഴും കോ​ട​തി​യി​ലാ​ണ്.

എ​ന്നാ​ൽ, ആ ​അ​പ​ക​ടം അ​വ​ളു​ടെ ജീ​വി​തം കി​ട​ക്ക​യി​ലാ​ക്കി. താ​ടി​യെ​ല്ല് മൂ​ന്നാ​യി വി​ട്ടു​പോ​യി. ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചു. ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്രെ​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ 14 ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ലും 70 ദി​വ​സം ഐ​സി​യു​വി​ലും എ​ട്ടു മാ​സം വാ​ർ​ഡി​ലു​മാ​യി ക​ഴി​ഞ്ഞ​തു​വ​ഴി ക​ഷ്ടി​ച്ചു ജീ​വ​ൻ തി​രി​കെ പി​ടി​ച്ചു.

തൊ​ണ്ട​യും വ​യ​റും കി​ഴി​ച്ച് മൂ​ന്ന​ര വ​ർ​ഷം ത​ള​ർ​ന്നു​കി​ട​ന്നു. മൂ​ന്നു ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി 16 സ്ക്രൂ​ക​ൾ ചേ​ർ​ത്തു താ​ടി​യെ​ല്ല് യോ​ജി​പ്പി​ച്ചു. നീ​ണ്ട ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷം പ​തു​ക്കെ ന​ട​ന്നു​തു​ട​ങ്ങി. ഒ​രു ദി​വ​സം പോ​ലും മ​രു​ന്ന് മു​ട​ങ്ങാ​നാ​വി​ല്ല. ഇ​തി​നി​ടെ, ഐ​സി​യു​വി​ൽ കി​ട​ന്ന കാ​ല​ത്ത് രാ​ഖി​യെ​യും മ​ക​ൾ മ​രി​യ​യെ​യും ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യി.

അ​ടു​ത്ത കാ​ല​ത്തു വീ​ണ്ടും താ​ടി​യെ​ല്ലി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. എ​ക്സ്റെ പ​രി​ശോ​ധ​ന​യി​ൽ താ​ടി​യെ​ല്ലി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ഒ​രു ത​ടി​പ്പ് വ​ലു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. വീ​ണ്ടും അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു.

മാ​ർ​ച്ച് 17-നാ​ണ് ശ​സ്ത്ര​ക്രി​യ. ഉ​ണ്ടാ​യി​രു​ന്ന നാ​ലു സെ​ന്‍റ് സ്ഥ​ല​വും വീ​ടും വി​റ്റാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ലെ ചി​കി​ത്സ. ഇ​പ്പോ​ൾ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന രാ​ഖി​യു​ടെ കു​ടും​ബ​ത്തി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ പ​ണ​മി​ല്ല.

വേ​ദ​ന​മൂ​ലം ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് രാ​ഖി​യു​ടെ ഓ​രോ ദി​ന​വും ക​ട​ന്നു​പോ​കു​ന്ന​ത്. മ​ക​ൾ​ക്കാ​യി ജീ​വി​ക്ക​ണം എ​ന്ന മോ​ഹം​കൊ​ണ്ടാ​ണ് ഈ ​നി​ർ​ധ​ന യു​വ​തി​യും കു​ടും​ബ​വും തു​ട​ർ ചി​കി​ത്സ​ക​ൾ​ക്ക് സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ന്ന​ത്.

രാ​ഖി​ക്കു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037


ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം charity@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്
More in Latest News :