മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മിന്നും ജയം. ഗുജറാത്ത് ജയന്റ്സിനെ 143 റണ്‍സിനാണ് മുംബൈ കീഴടക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചുറി കരുത്തിലാണ് മുംബൈ മിന്നും ജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 15.1 ഓവറിൽ 64 റണ്‍സിന് ഓൾഔട്ടായി.
മുംബൈയ്ക്കായി മികച്ച തുടക്കമാണ് ഹെയ്ലി മാത്യൂസും നാറ്റ് സ്കീവർ ബ്രണ്ടും ചേർന്ന് ഒരുക്കിയത്. ഇരുവരും ചേർന്ന് 54 റണ്‍സെടുത്തു. ഹെയ്ലി 31 പന്തിൽ 47 റണ്‍സെടുത്തപ്പോൾ നാറ്റ് 18 പന്തിൽ 23 റണ്‍സ് നേടി. നാറ്റും ഹെയ്ലിയും പുറത്തായശേഷം ഹർമൻപ്രീത് കൗറും അമേലിയ കെറും ചേർന്ന് വെടിക്കെട്ടിനു തിരികൊളുത്തുകയായിരുന്നു. 30 പന്തിൽ 14 ഫോറുകളുടെ അകന്പടിയോടെ ഹർമൻപ്രീത് 65 റണ്‍സെടുത്ത് പുറത്തായി. 24 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 45 റണ്‍സുമായി കെർ പുറത്താകാതെ നിന്നു.
ഗുജറാത്തിനായി സ്നേഹ് റാണ രണ്ട് വിക്കറ്റും ഗാർഡ്നർ, തനൂജ കൻവാർ, വെയർഹാം എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് വലിയ സ്കോറിനുമുന്നിൽ അടിപതറി. നാല് ബാറ്റർമാർ പൂജ്യത്തിനു മടങ്ങിയപ്പോൾ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. 29 റണ്‍സെടുത്ത ദയാലൻ ഹേമലതയാണ് ഗുജറാത്ത് നിരയിൽ ടോപ് സ്കോറർ. മോണിക്ക പട്ടേൽ 10 റണ്‍സും നേടി.
3.1 ഓവറിൽ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുംബൈയുടെ സൈക ഇഷാഖ് ആണ് ഗുജറാത്തിനെ തകർത്തത്. നാറ്റ് സ്കീവറും അമേലികയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.