കൊച്ചി: ഐഎസ്എല്ലിൽ വിവാദ ഗോളിൽ ബംഗളൂരു എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തുപോയതിനു പിന്നാലെ ബംഗളൂരു നായകൻ സുനിൽ ഛേത്രിയെ കടന്നാക്രമിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ. മത്സരത്തിന്റെ 96-ാം മിനിറ്റിൽ ഛേത്രി നേടിയ വിവാദ ഗോളാണ് ആരാധകരെ ചൊടിപ്പിച്ചത്.
സുനിൽ ഛേത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഛേത്രിയെ വിമർശിച്ച് ഫേസ്ബുക്കിലും ട്വിറ്ററലും നിരവധി കമന്റുകളാണ് ഇതിനോടകം വന്നിരിക്കുന്നത്.
ഛേത്രി നേടിയ ഗോളിനെ വിമർശിച്ചായിരുന്നു ഭൂരിഭാഗം കമന്റുകളും. ഇതോടൊപ്പം കളം വിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കുമനോവിച്ചിന്റെ തീരുമാനത്തിനും ആരാധകർ പിന്തുണ നൽകി. വുക്കുമനോവിച്ചിന്റെ ചിത്രങ്ങളും ആരാധാകർ കമന്റായി പോസ്റ്റു ചെയ്തു.