+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അവിടെ നരേന്ദ്ര മോദിയെങ്കിൽ, ഇവിടെ മുണ്ടുടുത്ത മോദി': എസ്എഫ്ഐ അതിക്രമത്തെക്കുറിച്ച് സതീശൻ

കൊച്ചി: ഏഷ്യനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫീസിലേക്ക് എസ്എഫ്ഐ അതിക്രമിച്ച് കടന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമ സ്ഥാപനങ്ങളിൽ ഭീഷണിയുടെ സ്വരമുയർത്തുന്നത് ഫാസിസ്റ്റ് കാലത്തെയാണ് ഓർമിപ്പിക്കു
കൊച്ചി: ഏഷ്യനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫീസിലേക്ക് എസ്എഫ്ഐ അതിക്രമിച്ച് കടന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമ സ്ഥാപനങ്ങളിൽ ഭീഷണിയുടെ സ്വരമുയർത്തുന്നത് ഫാസിസ്റ്റ് കാലത്തെയാണ് ഓർമിപ്പിക്കുന്നതെന്ന് സതീശൻ പറഞ്ഞു.

വാർത്തയ്ക്കെതിരെ പരാതിയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നിരിക്കെ സംഘം ചേർന്ന് മാധ്യമ സ്ഥാപനത്തിൽ കടന്നുകയറി ഗുണ്ടായിസം കാണിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്. എസ്എഫ്ഐ നടപടി പുരോഗമന കേരളത്തിന് അപമാനമാണ്.

ഡൽഹിയിൽ നടക്കുന്നതിന്‍റെ തനിയാവർത്തനമാണ് ഇവിടെയും നടക്കുന്നത്. അവിടെ മാധ്യമങ്ങളെ അതിക്രമിക്കാൻ നേതൃത്വം നൽകുന്നത് നരേന്ദ്ര മോദിയാണ്. ഇവിടെ മുണ്ടുടുത്ത മോദിയും. ഒന്നിച്ച് നിന്നുകൊണ്ട് കേരളം ഇതിനെതിരേ ശബ്ദമുയർത്തണം.

എസ്എഫ്ഐ നടപടിക്കെതിരേ നിയമസഭയിലും പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
More in Latest News :