ന്യൂഡൽഹി: കെവൈസി നിയമങ്ങളും പ്രീപെയ്ഡ് പെയ്മെന്റ് ഇൻസ്ട്രമെന്റസ് ചട്ടങ്ങളും ലംഘിച്ച മണി ട്രാൻസ്ഫർ ആപ്പ് ആമസോൺ പേയ്ക്ക് 3.06 കോടി രൂപ പിഴ വിധിച്ച് റിസർവ് ബാങ്ക്.
പെയ്മെന്റ് ആന്‍ഡ് സെറ്റിൽമെന്റ് ആക്ടിലെ ചട്ടം 30 പ്രകാരമാണ് പിഴ വിധിച്ചത്. കമ്പനി നടത്തിയ നിയമലംഘനങ്ങൾ സംബന്ധിച്ചാണ് പിഴയെന്നും ഉപഭോക്താക്കൾ ആപ്പ് വഴി നടത്തിയ ഇടപാടുകളുടെ നിയമസാധുതയെ ബാധിക്കുന്നതല്ല തീരുമാനമെന്നും ആർബിഐ അറിയിച്ചു.
കെവൈസി ചട്ടങ്ങൾ പാലിക്കുന്നതിലെ അലംഭാവം ചോദ്യം ചെയ്ത് ആമസോൺ പേയ്ക്ക് ആർബിഐ നേരത്തെ കാരണംകാണിക്കൽ നൽകിയിരുന്നു. കമ്പനി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതോടെയാണ് പിഴ വിധിച്ചത്.