+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​നാ​ധി​പ​ത്യം ആ​ക്ര​മി​ക്ക​പ്പെ​ട്ടു, പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ ഫോ​ണും ചോർ​ത്തി: രാ​ഹു​ൽ ഗാ​ന്ധി

കേം​ബ്രി​ഡ്ജ്: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ന​യു​ടെ നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​
ജ​നാ​ധി​പ​ത്യം ആ​ക്ര​മി​ക്ക​പ്പെ​ട്ടു, പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ ഫോ​ണും ചോർ​ത്തി: രാ​ഹു​ൽ ഗാ​ന്ധി
കേം​ബ്രി​ഡ്ജ്: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ന​യു​ടെ നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ബ്രി​ട്ട​ണി​ലെ കേം​ബ്രി​ഡ്ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ അദ്ദേഹം പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ലി ചാ​ര സോ​ഫ്റ്റ്‌വെ​യ​റാ​യ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​ർ ത​നി​ക്കെ​തി​രെ ചാ​ര​വൃ​ത്തി ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​വ​ധി രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ഫോ​ണു​ക​ളി​ലും പെ​ഗാ​സ​സ് ഉ​ണ്ടാ​യി​രു​ന്നു. ഫോ​ണ്‍ കോ​ളു​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ന്നും മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​നി​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

വ​ലി​യ സ​മ്മ​ര്‍​ദ്ദ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​നു​നേ​രെ കേ​സു​ക​ള്‍ ചു​മ​ത്തു​ന്നു. യാ​തൊ​രു ത​ര​ത്തി​ലും ക്രി​മി​ന​ല്‍ കു​റ്റം ചാ​ര്‍​ത്ത​പ്പെ​ടേ​ണ്ടാ​ത്ത കേ​സു​ക​ളി​ല്‍​പ്പോ​ലും ത​ന്‍റെ നേ​രെ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

പാ​ര്‍​ല​മെ​ന്‍റ്, സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം, ജു​ഡീ​ഷ​റി തു​ട​ങ്ങി​യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ച​ട്ട​ക്കൂ​ടി​നു​മേ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :