തിരുവനന്തപുരം: സ്ത്രീപക്ഷ നയങ്ങൾ ഊർജിതമായി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ജെൻഡർ ബജറ്റ്, വനിതാ പോലീസ് റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള പരിപാടികൾ ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്വയം തിരിച്ചറിഞ്ഞ് സ്വന്തം പ്രതിഭയും കഴിവുകളും വിനിയോഗിക്കാൻ സ്ത്രീ സമൂഹത്തിനു കഴിയണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തടസങ്ങളെ ഇല്ലാതാക്കാനും മുൻവിധികളെയും വ്യവസ്ഥകളെയും തിരുത്താനും സ്ത്രീകൾക്കാകണം.
പ്രളയത്തിനു ശേഷം ദുരന്ത മേഖലയിൽ അതിജീവനത്തിന് സ്ത്രീകൾ എത്രമാത്രം ശേഷിയുണ്ട് എന്നത് സർക്കാർ പഠനവിധേയമാക്കിയിരുന്നു. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സഹായത്തോടെയാകണം ശാക്തീകരണം.
റിസോഴ്സ് പേഴ്സൺമാർക്ക് ട്രെയിനിംഗ് നൽകി എല്ലാ ജില്ലകളിലും സ്ത്രീകൾക്ക് പരിശീലനം നൽകുന്ന പരിപാടിക്ക് തുടക്കമായിട്ടുണ്ട്. കൂടുതൽ കരുത്തോടെ അസമത്വങ്ങളെ ഇല്ലാതാക്കണമെന്നും മന്ത്രി പറഞ്ഞു.