+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പ​രാ​മ​ര്‍​ശം സ​ഭാ രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പ​രാ​മ​ര്‍​ശം നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി. ശി​വ​ശ​ങ്ക​റി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പ​രാ​മ​ര്‍​ശം സ​ഭാ രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പ​രാ​മ​ര്‍​ശം നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി. ശി​വ​ശ​ങ്ക​റി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശ​മു​ണ്ടെ​ന്ന ഭാ​ഗ​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മെ​ന്ന നി​ല​യ്ക്കാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ലൈ​ഫ് മി​ഷ​നി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി സം​സാ​രി​ച്ച മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പ്ര​സം​ഗ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളാ​ണ് രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കി​യ​ത്. കു​ഴ​ല്‍​നാ​ട​ന്‍ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് വാ​യി​ക്കു​ന്ന​ത് രേ​ഖ​ക​ളി​ല്‍​നി​ന്ന് മാ​റ്റി. സ്വ​പ്‌​ന സുരേഷ് ക്ലി​ഫ് ഹൗ​സി​ല്‍​വ​ച്ച് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ന്ന പ​രാ​മ​ര്‍​ശ​വും നീ​ക്കി.

കു​ഴ​ല്‍​നാ​ടന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ന്നു​ത​ന്നെ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ള്ള വി​ഷ​യ​മാ​യ​തി​നാ​ല്‍ ഇ​ത് സ​ഭാ രേ​ഖ​ക​ളി​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ച​ട്ട​മെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് സ്പീ​ക്ക​റു​ടെ ന​ട​പ​ടി.

എ​ന്നാ​ല്‍ നേ​ര​ത്തെ സോ​ളാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​ല കാ​ര്യ​ങ്ങ​ളും നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന കാ​ര്യം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും സ​ഭ​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :