തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇത്തരം വാർത്തകൾ തനിക്കെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് വ്യക്തമായി അറിയാമെന്നും ജയരാജന് പറഞ്ഞു.
ഞാൻ ജാഥയിൽ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ല. എന്നെ ടാർഗറ്റ് ചെയ്യുന്ന മാധ്യമങ്ങളുണ്ട്. അവർക്ക് ചിലർ ഉപദേശവും നിർദേശങ്ങളും കൊടുക്കുന്നുണ്ട്. സമയമാകുമ്പോള്‍ ഇതാരാണെന്ന് പറയാമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
പി.ജയരാജൻ തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.