+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിയു​ടെ വാ​ക്കു​ക​ൾ പ്ര​ചോ​ദ​നം; കേ​ര​ള​ത്തി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ക്കു​മെ​ന്ന് സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ: ബി​ജെ​പി കേ​ര​ള​ത്തി​ലും സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​രി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പ്ര​ധാ​ന​മ​
മോദിയു​ടെ വാ​ക്കു​ക​ൾ പ്ര​ചോ​ദ​നം; കേ​ര​ള​ത്തി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ക്കു​മെ​ന്ന് സു​രേ​ന്ദ്ര​ൻ
തൃ​ശൂ​ർ: ബി​ജെ​പി കേ​ര​ള​ത്തി​ലും സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​രി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കേ​ര​ള​ത്തി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടു​ത​ൽ പ്ര​ചോ​ദ​നം പ​ക​രു​മെ​ന്നും സ​മീ​പ ഭാ​വി​യി​ല്‍ ത​ന്നെ സം​സ്ഥാ​ന​ത്ത് ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ലും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​ത്. ത്രി​പു​ര​യി​ലെ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞി​രു​ന്നു.
More in Latest News :