ഷില്ലോംഗ്: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കാണാനൊരുങ്ങി മുഖ്യമന്ത്രി കോണ്‍റാഡ് കെ.സാംഗ്മ. വ്യാഴാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ 60 സീറ്റില്‍ 26 എണ്ണത്തില്‍ വിജയിച്ച് അദ്ദേഹത്തിന്റെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എന്‍പിപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നിലവില്‍ തനിക്ക് 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍റാഡ് സാംഗ്മ അവകാശപ്പെട്ടു.
26 എന്‍പിപി നേതാക്കളുടെയും ബിജെപി, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) എന്നിവരുടെ ഈരണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് അദ്ദേഹം അവകാശപ്പെടുന്നത്.