+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​സി​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്; ഭാ​ര്യാ കു​ടും​ബ​ത്തി​ന്‍റെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് നേ​രെ വെ​ടി​വ​യ്പ്

ബു​വാ​നോ​സ് ആ​രീ​സ്: ഫു​ട്‌​ബോ​ള്‍ താ​രം ലി​യോ​ണ​ല്‍ മെ​സി​യു​ടെ ഭാ​ര്യ അ​ന്‍റോ​ണേ​ല റൊ​ക്കൂ​സോ​യു​ടെ കു​ടും​ബം ന​ട​ത്തു​ന്ന സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് നേ​രെ വെ​ടി​വ​യ്പ്. വ്യാ​ഴാ​ഴ്ച​രാ​ത്രി​യാ​ണ്
മെ​സി​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്; ഭാ​ര്യാ കു​ടും​ബ​ത്തി​ന്‍റെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് നേ​രെ വെ​ടി​വ​യ്പ്
ബു​വാ​നോ​സ് ആ​രീ​സ്: ഫു​ട്‌​ബോ​ള്‍ താ​രം ലി​യോ​ണ​ല്‍ മെ​സി​യു​ടെ ഭാ​ര്യ അ​ന്‍റോ​ണേ​ല റൊ​ക്കൂ​സോ​യു​ടെ കു​ടും​ബം ന​ട​ത്തു​ന്ന സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് നേ​രെ വെ​ടി​വ​യ്പ്. വ്യാ​ഴാ​ഴ്ച​രാ​ത്രി​യാ​ണ് അ​ര്‍​ജ​ന്‍റീന​യി​ലെ റൊ​സാ​രി​യോ​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് നേ​രെ ആ്ര​ക​മ​ണ​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​വാ​തി​ലി​ലും ഷ​ട്ട​റി​ലു​മാ​യി 14 ത​വ​ണ അ​ക്ര​മി​ക​ള്‍ വെ​ടി​യു​തി​ര്‍​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ണ്ടു​പേ​ര്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ പോ​കു​ന്ന​ത് ക​ണ്ട​താ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

മെ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​വും ഉ​പേ​ക്ഷി​ച്ചാ​ണ് തോ​ക്കു​ധാ​രി​ക​ള്‍ മ​ട​ങ്ങി​യ​ത്. "റൊ​സാ​രി​യോ മേ​യ​ര്‍ പാ​ബ്ലോ' (മെ​സി ഞ​ങ്ങ​ള്‍ നി​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു) എ​ന്നാ​ണ് കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ കു​റി​പ്പി​ലെ സ​ന്ദേ​ശം ഭീ​ഷ​ണി​യ​ല്ലെ​ന്നും പ​ക​രം ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള അ​ക്ര​മി​ക​ളു​ടെ ശ്ര​മ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
More in Latest News :