ത്യശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് നടത്തുന്ന ആനയോട്ടം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് മഞ്ജുളാലില്‍നിന്ന് ആരംഭിക്കുന്ന ആനയോട്ടത്തില്‍ 19 ആനകള്‍ പങ്കെടുക്കും.
രാവിലെ ആനയില്ലാശീവേലി നടക്കും. ഉത്സവത്തിന്റെ ആദ്യ ദിവസം മാത്രമാണ് ക്ഷേത്രത്തില്‍ ആനയില്ലാശീവേലി നടക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇല്ലാതിരുന്ന കാലം കൊടിയേറ്റ ദിവസം രാവിലെ ആന എത്തിയില്ലെന്നും എന്നാല്‍ ഉച്ചകഴിഞ്ഞ് ആനകള്‍ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ ഭാഗമായുള്ളതാണ് ആനയില്ലാശീവേലിയും ആനയോട്ടവും.