കോട്ടയം: കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോ. ജിഷ കെ. ജെയിംസ് ആണ് പിടിയിലായത്.
ഡോ. ജിഷ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് മധ്യമേഖലാ എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിജിലൻസ് സംഘം കൈമാറിയ ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ ഡോ.ജിഷയ്ക്ക് നൽകിയയുടൻ ഇവർ പിടിയിലാവുകയായിരുന്നു. ഡോ.ജിഷയ്ക്കെതിരെ കൂടുതൽ നടപടികളുണ്ടാവുമെന്നാണ് സുചന.