+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​മ​ല​യി​ൽ പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ണി​മ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​മ​ല കാ​വും​പ​ടി ഭാ​ഗ​ത്ത് തൊ​ട്ടി​യി​ൽ അ​നീ​ഷ് ടി. ​ഗോ​പി (37) യെ​യാ​ണ് മ​ണി​മ
മ​ണി​മ​ല​യി​ൽ പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
മ​ണി​മ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​മ​ല കാ​വും​പ​ടി ഭാ​ഗ​ത്ത് തൊ​ട്ടി​യി​ൽ അ​നീ​ഷ് ടി. ​ഗോ​പി (37) യെ​യാ​ണ് മ​ണി​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. അ​തി​ജീ​വി​ത ഈ ​കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ അ​ധ്യാ​പ​ക​രോ​ട് പ​റ​യു​ക​യും അ​ധ്യാ​പ​ക​ർ ഈ ​വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ന്‍ മു​ഖാ​ന്തി​രം മ​ണി​മ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
More in Latest News :