+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മ​ന​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ നി​യ​മ​ന​പ്ര​ക്രി​യ​യി​ൽ മാ​റ്റം വേ​ണ​മെ​ന്ന് വി​ധി​ച്ച് സു​പ്രീം കോ​ട​തി. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മ​ന​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സു​പ്രീം കോ​ട​തി
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ നി​യ​മ​ന​പ്ര​ക്രി​യ​യി​ൽ മാ​റ്റം വേ​ണ​മെ​ന്ന് വി​ധി​ച്ച് സു​പ്രീം കോ​ട​തി. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന പാ​ന​ലി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി.

നി​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ന്ന സാ​ധ്യ​താ പ​ട്ടി​ക​യി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​നും ജു​ഡീ​ഷ്യ​റി​ക്കും പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നും സു​താ​ര്യ​ത ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് പു​തി​യ ന​യം സ്വീ​ക​രി​ക്കു​ന്ന​ത്.

ലോ​ക്സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ല്ലെ​ങ്കി​ൽ, ഏ​റ്റ​വും വ​ലി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​യു​ടെ നേ​താ​വി​നെ​യാ​കും പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

ഭേ​ദ​ഗ​തി​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സ്വ​ന്ത​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ്, നി​യ​മ​സം​ഹി​ത, സ്വ​ത​ന്ത്ര ബ​ജ​റ്റ്, ഇം​പീ​ച്ച്മെ​ന്‍റി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം എ​ന്നി​വ​യും ല​ഭി​ക്കും. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് കാ​ത്ത് നി​ൽ​ക്കാ​തെ ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ഫ​ണ്ടി​ൽ നി​ന്ന് ക​മ്മീ​ഷ​ന് സ്വ​ന്ത​മാ​യി പ​ണം പി​ൻ​വ​ലി​ക്കാ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

ജ​സ്റ്റീ​സ് കെ.എം.ജോസഫ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. വി​ധി​യെ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.
More in Latest News :