+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രിപുരയിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി സഖ്യം; കേവലഭൂരിപക്ഷം കടന്നു

അഗർത്തല: ത്രിപുരയിൽ ബിജെപി ലീഡ് നില കേവലഭൂരിപക്ഷം കടന്നു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കെ നിലവില്‍ 34 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരുവേള ബിജെപിയെ ഞെട്ടിച്ച ഇടതുസഖ്യം പിന്നീട് താഴ
ത്രിപുരയിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി സഖ്യം; കേവലഭൂരിപക്ഷം കടന്നു
അഗർത്തല: ത്രിപുരയിൽ ബിജെപി ലീഡ് നില കേവലഭൂരിപക്ഷം കടന്നു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കെ നിലവില്‍ 34 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരുവേള ബിജെപിയെ ഞെട്ടിച്ച ഇടതുസഖ്യം പിന്നീട് താഴേക്ക് പോയി. 14 സീറ്റിൽ മാത്രമാണ് ഇപ്പോൾ ഇടതുസഖ്യം ലീഡ് ചെയ്യുന്നത്.

അതേസമയം, ബിജെപിയെയും ഇടതുസഖ്യത്തെയും ഞെട്ടിച്ച് ഗോത്ര വര്‍ഗ മേഖലയില്‍ പ്രത്യുദ് ദേബ് ബര്‍മന്‍റെ തിപ്ര മോത പാര്‍ട്ടിക്ക് 11 സീറ്റുകളില്‍ ലീഡുണ്ട്. ടിഎംപിയുമായുള്ള സഖ്യം ബിജെപിക്കും ഇടത് സഖ്യത്തിനും നേട്ടമാണെന്നിരിക്കെ ഉറപ്പുകൾ എഴുതി നൽകുന്നവരുമായി സഖ്യത്തിന് തയാറാണെന്ന് തിപ്രമോത വ്യക്തമാക്കികഴിഞ്ഞു.

ബിജെപി പിന്തുണ ആവശ്യപ്പെട്ടാൽ അവർക്കൊപ്പം നിൽക്കാൻ തയാറാണ്, പക്ഷേ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രത്യുദ് ദേബ് ബര്‍മൻ അറിയിച്ചു. ഇതിനിടെ, അധികാരം പിടിക്കാൻ തിപ്രമോതയുമായി ഇടതുപാർട്ടികളും ആശയവിനിമയം തുടങ്ങി.
More in Latest News :