+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ട്: അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. റി​ട്ട. ജ​സ്
ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ട്: അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. റി​ട്ട. ജ​സ്റ്റീ​സ് അ​ഭ​യ് മ​നോ​ഹ​ര്‍ സ​പ്രെ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ സ​മി​തി​യാ​ണ് അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക.

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ കെ.​വി.​കാ​മ​ത്ത്, ഒ.​പി.​ഭ​ട്ട്, ഇ​ന്‍​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ന്‍ ന​ന്ദ​ന്‍ നി​ലേ​ക്ക​നി, റി​ട്ട. ജ​സ്റ്റീ​സ് ജെ.​പി.​ദേ​വ്ധ​ര്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ള്‍.

നി​ല​വി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഓ​ഹ​രി വി​പ​ണി നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​യാ​യ സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്ത്യ​യ്ക്കും (സെ​ബി) കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. അ​ദാ​നി ഗ്രൂ​പ്പ് ഓ​ഹ​രി​വി​പ​ണി​യി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചോ എ​ന്ന് സെ​ബി പ​രി​ശോ​ധി​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തി​ന് എ​തി​ര്‍​പ്പി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രും സെ​ബി​യും സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​യി മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പേ​രു​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു.
More in Latest News :