കൊഹിമ: വോട്ടെണ്ണൽ തുടങ്ങി അരമണിക്കൂറിലെ സൂചന പ്രകാരം നാഗലാൻഡിൽ 31 സീറ്റുകളിലാണ് ബിജെപി സഖ്യം മുന്നിട്ടു നിൽക്കുന്നത്. എൻപിഎഫിന് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എട്ട് സീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. നാലു വനിത സ്ഥാനാർഥികളാണ് ഇത്തവണ നാഗാലാൻഡിൽ നിന്നും ജനവിധി തേടുന്നത്.
പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്.