+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​ഫ്എ ക​പ്പ് ക്വാ​ർ​ട്ട​റി​ൽ; ഇ​നി എ​തി​രാ​ളി ഫു​ൾ​ഹാം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. വെ​സ്റ്റ്ഹാ​മി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​നു ത​ക​ർ​ത്താ​ണ് യു​ണൈ​റ്റ​ഡ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ട
മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​ഫ്എ ക​പ്പ് ക്വാ​ർ​ട്ട​റി​ൽ; ഇ​നി എ​തി​രാ​ളി ഫു​ൾ​ഹാം
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. വെ​സ്റ്റ്ഹാ​മി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​നു ത​ക​ർ​ത്താ​ണ് യു​ണൈ​റ്റ​ഡ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. 54-ാം മി​നി​റ്റി​ൽ സെ​യ്ദ് ബെ​ന്‍‌​റ​ഹ്മ‌​മാ​ണ് വെ​സ്റ്റ്ഹാ​മി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. 77-ാം മി​നി​റ്റി​ൽ ല​ഭി​ച്ച സെ​ൽ​ഫ് ഗോ​ൾ യു​ണൈ​റ്റ​ഡി​നെ ഒ​പ്പ​മെ​ത്തി​ച്ചു. വെ​സ്റ്റ്ഹാം താ​രം ന​യെ​ഫ് അ​ഗ്യൂ​ർ​ഡി​ന്‍റെ പി​ഴ​വി​ൽ നി​ന്നാ​യി​രു​ന്നു ഗോ​ൾ.

പി​ന്നീ​ട് അ​ല​ഹാ​ൻ​ഡ്രോ ഗ​ർ​നാ​ച്ചോ (90'), ഫ്രെ​ഡ് (90+5') എ​ന്നി​വ​ർ കൂ​ടി ല​ക്ഷ്യം ക​ണ്ട​തോ​ടെ വി​ജ​യം യു​ണൈ​റ്റ​ഡി​ന് ഒ​പ്പം​നി​ന്നു. മാ​ർ​ച്ച് 18ന് ​ന‌​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ ഫു​ൾ​ഹാ​മാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ എ​തി​രാ​ളി.
More in Latest News :