+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കട്ടച്ചിറ കാവടി ഘോഷയാത്ര

പാലാ: കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കട്ടച്ചിറ ശ്രീമുരുക കാവടി സംഘത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കട്ടച്ചിറ കാവടി നാളെ രാവിലെ ഏഴിന് കട്ടച്ചിറ കാണിക്കമണ്ഡപത്തിൽ നിന്ന്
കട്ടച്ചിറ കാവടി ഘോഷയാത്ര
പാലാ: കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കട്ടച്ചിറ ശ്രീമുരുക കാവടി സംഘത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കട്ടച്ചിറ കാവടി നാളെ രാവിലെ ഏഴിന് കട്ടച്ചിറ കാണിക്കമണ്ഡപത്തിൽ നിന്ന് ആരംഭിക്കും. ഒറ്റക്കാവടി, പന്ത്രണ്ട്കാവടി, കൊട്ടക്കാവടി, തിറയാട്ടം, തെയ്യം, ആട്ടക്കാവടി, പൂക്കാവടി, വഴിപാട് കാവടികൾ, ചെണ്ടമേളം, വിവിധ വാദ്യമേളങ്ങൾ, പ്ലോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും. 300ൽ പരം കലാകാരൻമാർ നേതൃത്വം നൽകിയ വിവിധ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. കട്ടച്ചിറയിൽ നിന്നാരംഭിച്ച പഴയ മെയിൻ റോഡ് വഴി കിടങ്ങൂരിലെത്തുന്ന ഘോഷയാത്ര 10.30–ഓടെ ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് കാവടിയഭിഷേകം.

കട്ടച്ചിറ കാവടിക്ക് 35 വർഷങ്ങൾ പൂർത്തിയാവുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജി. വിശ്വനാഥൻനായർ, അനിൽ പാഴൂരാത്ത് തുടങ്ങിയവർ പങ്കെടുത്തു.