ഹൈദരാബാദ്: തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് നേരെ ചീമുട്ടയേറ്. ‘ഹാത്ത് സേ ഹാത്ത് ജോഡോ’ പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഭൂപാലപ്പള്ളിയിൽ വച്ചാണ് അജ്ഞാത സംഘം ഇദ്ദേഹത്തിന് നേരെ മുട്ടയെറിഞ്ഞത്.
സംഭവത്തെ തുടർന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ അക്രമികള്‍ക്കെതിരേ തിരിഞ്ഞതോടെ സ്ഥലത്ത് വന്‍ സംഘര്‍ഷമുണ്ടായി. സംഘർഷം കടുത്തതോടെ പോലീസ് ലാത്തി വീശി.
ആക്രമണത്തിന് പിന്നിൽ ബിആർഎസ് പ്രവർത്തകരാണെന്ന് രേവന്ത് റെഡ്ഡി ട്വീറ്റ് ചെയ്തു. കോൺഗ്രസിന് ബിആർഎസ് പ്രവർത്തകരെ ഭയമില്ലെന്നും ഇവരുടെ അഴിഞ്ഞാട്ടം പോലീസ് നോക്കിനിൽക്കുകയായിരുന്നു എന്നും റെഡ്ഡി കൂട്ടിച്ചേർത്തു.