+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇടുക്കി, കാസര്‍ഗോഡ് ഒഴികെ ബാക്കി 12 ജില്ലകളിലെ ഒരു ജില്ല പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോര്‍പറേഷന്‍, രണ്ട്
സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇടുക്കി, കാസര്‍ഗോഡ് ഒഴികെ ബാക്കി 12 ജില്ലകളിലെ ഒരു ജില്ല പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

ആകെ 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണല്‍.
More in Latest News :