+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ര്‍​ക്കി​യി​ല്‍ വീ​ണ്ടും ഭൂ​ച​ല​നം, നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു

അ​ങ്കാ​റ: തു​ർ​ക്കി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ദ​ക്ഷി​ണ തു​ര്‍​ക്കി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച
തു​ര്‍​ക്കി​യി​ല്‍ വീ​ണ്ടും ഭൂ​ച​ല​നം, നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു
അ​ങ്കാ​റ: തു​ർ​ക്കി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ദ​ക്ഷി​ണ തു​ര്‍​ക്കി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ണ്ടും ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

ഭൂ​ക​ന്പ​ത്തി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. വ​ന്‍ നാ​ശം വി​ത​ച്ച ഭൂ​ക​മ്പ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് മൂ​ന്നാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും ഭൂ​ച​ല​നം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ മ​ലാ​ത്യ പ്ര​വി​ശ്യ​യി​ലെ യെ​സി​ല്‍​യു​ര്‍​ത്തി​ലാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്ന​താ​യി യെ​സി​ല്‍​യു​ര്‍​ത്ത് മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി ആ​റി​ന് ഉ​ണ്ടാ​യ വ​ന്‍ ഭൂ​ക​മ്പ​ങ്ങ​ളി​ല്‍ തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലു​മാ​യി നാ​ൽ​പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്.
More in Latest News :