+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ന്ത​ക്കെ​തി​രേ പ​രാ​തി: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് സം​ര​ക്ഷ​ണം ന​ൽ​കണമെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന യു​വ​ജ​ന കമ്മീഷന്‍ അധ്യക്ഷ ചി​ന്ത ജെ​റോ​മി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​
ചി​ന്ത​ക്കെ​തി​രേ പ​രാ​തി: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് സം​ര​ക്ഷ​ണം ന​ൽ​കണമെന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: സം​സ്ഥാ​ന യു​വ​ജ​ന കമ്മീഷന്‍ അധ്യക്ഷ ചി​ന്ത ജെ​റോ​മി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ൽ പ​ന്ത​ള​ത്തി​ന് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, കൊ​ട്ടി​യം എ​സ്എ​ച്ച്ഒ, കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി നി​ർ​ദേശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചി​ന്ത ജെ​റോ​മി​നെ​തി​രേ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​നി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി വി​ഷ്‌​ണു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

ചി​ന്ത ര​ണ്ടു വ​ർ​ഷ​ത്തോ​ളം കൊ​ല്ല​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ഷ്ണു വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി പി.രാ​ജീ​വി​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ വി​ഷ്ണു​വി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചി​രു​ന്നു.
More in Latest News :