+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നീ​ഷ് സി​സോ​ദി​യ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട് നി​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​നൊ​
മ​നീ​ഷ് സി​സോ​ദി​യ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട് നി​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഉപമുഖ്യമന്ത്രി പദവി വഹിക്കുന്ന വ്യക്തി ആയതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. രാത്രി 7:15-നാണ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ ഓഫീസിന് സമീപത്തുള്ള മേഖലയിൽ സംഘം ചേരുന്നത് തടയാനായി 144 പ്രഖ്യാപിച്ചു.

എ​എ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ സി​സോ​ദി​യ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജ​യി​ലി​ല്‍ പോ​കാ​ൻ മ​ടി​യി​ല്ലെ​ന്നും സി​സോ​ദി​യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്നാ​ണ് നേ​ര​ത്ത​ത​ന്നെ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

രാ​ജ്ഘ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു സി​സോ​ദി​യ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.
More in Latest News :