ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ 70-ാം പിറന്നാൾ വൻ ആഘോഷമാക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ). മാർച്ച് ഒന്നിന് നടക്കുന്ന സംസ്ഥാനവ്യാപക ആഘോഷത്തിൽ പൊതുജനങ്ങൾക്ക് സമ്മാനങ്ങളും ആനുകൂല്യങ്ങളും പാർട്ടി വിതരണം ചെയ്യും.
തലൈവന്റെ പിറന്നാൾ ദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം നൽകാനാണ് പാർട്ടി തീരുമാനം. ഇതോടൊപ്പം രക്തദാന ക്യാമ്പുകൾ, പഠനോപകരണ വിതരണം, അന്നദാനം, വൈദ്യപരിശോധന ക്യാമ്പുകൾ എന്നിവയും നടത്തും. ക്രിക്കറ്റ്, കബഡി, മാരത്തൺ, ഡിബേറ്റ് മത്സരങ്ങളും സംഘടിപ്പിക്കും.
ജന്മദിനത്തിൽ ദക്ഷിണ ചെന്നൈയിൽ നടത്തുന്ന സംസ്ഥാനതല ആഘോഷം പ്രതിപക്ഷ പാർട്ടികളുടെ ഐക്യവേദിയാക്കാനാണ് പാർട്ടി നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൂൻ ഖാർഗെ, സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ബിഹാർ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.