+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​പ്പ​പേ​ക്ഷി​ച്ച് ഡോ.​ര​മ; എ​സ്എ​ഫ്‌​ഐ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പ​ണം

കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ൽ മാ​പ്പ് പ​റ​ഞ്ഞ് കാ​സ​ർ​ഗോ​ഡ് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​ര​മ. വാ​ർ​ത്താ​ക്കു​റി​ലൂ‌‌​ടെ​യാ​യി​രു​ന്നു മു
മാ​പ്പ​പേ​ക്ഷി​ച്ച് ഡോ.​ര​മ; എ​സ്എ​ഫ്‌​ഐ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പ​ണം
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ൽ മാ​പ്പ് പ​റ​ഞ്ഞ് കാ​സ​ർ​ഗോ​ഡ് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​ര​മ. വാ​ർ​ത്താ​ക്കു​റി​ലൂ‌‌​ടെ​യാ​യി​രു​ന്നു മു​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്ഷ​മാ​പ​ണം.

ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള മാ​ന​സി​ക വി​ഷ​മ​ങ്ങ​ൾ​ക്കും കോ​ള​ജി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് ഉ​ണ്ടാ​യ മ​ങ്ങ​ലി​ലും താ​ൻ നി​ർ​വ്യാ​ജം മാ​പ്പ് പ​റ​യു​ന്ന​താ​യി ര​മ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് കു​റി​പ്പി​ൽ ര​മ ഉ​ന്ന​യി​ച്ച​ത്. എ​സ്എ​ഫ്ഐ പ്രവർത്തകർ ത​ന്നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നും ത​നി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും രമ കു​റി​പ്പി​ൽ ആ​രോ​പിച്ചു.

കാം​പ​സി​ലെ വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ലെ വെ​ള്ള​ത്തി​ൽ അ​ഴു​ക്ക് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പ​രാ​തി​പ്പെ​ടാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് ത​നി​ക്ക് മു​ന്നി​ൽ ഇ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ത​നി​ക്കി​പ്പോ​ൾ സ​മ​യ​മി​ല്ലെ​ന്നും ര​മ പ​റ​ഞ്ഞ​താ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ര​മ പു​റ​ത്തി​റ​ങ്ങി ചേം​ബ​റി​നു​ള്ളി​ൽ പ​തി​ന​ഞ്ചോ​ളം വി​ദ്യാ​ർ​ഥി​ക​ളെ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.​വി​വാ​ദ​മാ​യ​തോ​ടെ ര​മ​യെ മ​ന്ത്രി ആ​ർ.​ബി​ന്ദു ഇ​ട​പെ​ട്ട് പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്ത് നി​ന്നു നീ​ക്കി​യി​രു​ന്നു.
More in Latest News :