മലപ്പുറം: ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെയെത്തിക്കാൻ സർക്കാർ സ്കൂൾ ബസ് ഉപയോഗിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വാടക നൽകിയാണ് ബസ് ഉപയോഗിച്ചതെന്നും പെര്‍മിറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.
ജാഥയ്ക്കായി ഉപയോഗിച്ചത് സർക്കാർ ബസ് അല്ലെന്നും സ്വകാര്യ വ്യക്തി സ്കൂൾ മാനേജ്മെന്റിന് വാടകയ്ക്ക് കൊടുത്ത ബസാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര മുതുകാട് സർക്കാർ സ്കൂളിലെ ബസാണ് ജാഥയ്ക്കായി ഉപയോഗിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡിഡിഇക്ക് പരാതി നൽകിയിട്ടുണ്ട്.