+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ര​യേ​ലി​ലെ​ത്തി മു​ങ്ങി​യ ബി​ജു കു​ര്യ​ൻ തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​ത്തി​യേ​ക്കും

കൊ​ച്ചി: കാ​ർ​ഷി​ക പ​ഠ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലെ​ത്തി മു​ങ്ങി​യ ബി​ജു കു​ര്യ​ൻ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യേ​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ടെ​ൽ അ​വീ​വ് വി​മാ
ഇ​സ്ര​യേ​ലി​ലെ​ത്തി മു​ങ്ങി​യ ബി​ജു കു​ര്യ​ൻ തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​ത്തി​യേ​ക്കും
കൊ​ച്ചി: കാ​ർ​ഷി​ക പ​ഠ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലെ​ത്തി മു​ങ്ങി​യ ബി​ജു കു​ര്യ​ൻ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യേ​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ടെ​ൽ അ​വീ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ബി​ജു കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തു​മെ​ന്നും ദി ​ഹി​ന്ദു റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​സ്ര​യേ​ലി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ക​ർ​ഷ​ക സം​ഘ​ത്തി​ൽ​നി​ന്നും മു​ങ്ങി​യ​തെ​ന്നാ​ണ് ഇ​യാ​ൾ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. പ​ഠ​ന സം​ഘ​ത്തി​ൽ​നി​ന്നും മു​ങ്ങി​യ ബി​ജു ആ​ദ്യം ജ​റു​ശ​ലേം സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് ബെ​ത്‌​ല​ഹേ​മി​ൽ ഒ​രു ദി​വ​സം ചെ​ല​വ​ഴി​ച്ച ശേ​ഷം തി​രി​കെ കേ​ര​ള സം​ഘ​ത്തോ​ടൊ​പ്പം ചേ​രാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ ബി​ജു​വി​നെ കൂ​ടാ​തെ സം​ഘം കേ​ര​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബി​ജു​വി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​തോ​ടെ ‌ഇ​സ്രാ​യേ​ൽ വി​ടാ​ൻ തീ​രു​മാ​നി​ച്ച ബി​ജു യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു. ബ​ഹ്‌​റൈ​ൻ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​നാ​ണ് സാ​ധ്യ​ത. താ​ൻ മൂ​ല​മു​ണ്ടാ​യ നാ​ണ​ക്കേ​ടി​ൽ സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ബി​ജു മാ​പ്പ് പ​റ​ഞ്ഞ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
More in Latest News :