റായ്പുർ: കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദി കേരളത്തിലെ നേതാക്കളുടെ ചേരിപോരിന് വേദിയായതില്‍ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന് ഉണ്ണിത്താൻ പറഞ്ഞു.
പരസ്പരം ചെളി വാരിയെറിയേണ്ടിയ വേദി ഇതായിരുന്നില്ല. ഈ ചക്കളത്തിൽ പോരിൽ താൻ കൂടുതൽ പ്രതികരിക്കാനില്ല .തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന കാര്യം നേതൃത്വവും, നേതാക്കളും ഓർത്താൽ നന്നെന്നും ഉണ്ണിത്താൻ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.