+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട്ട് ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: ഉ​ള്‍​ക്കാ​ട്ടി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്‌​സി​എ​സ്ടി ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ഊ​രി​ൽ ശു​ദ്ധ​ജ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ട്ടു​
പാ​ല​ക്കാ​ട്ട് ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
പാ​ല​ക്കാ​ട്: ഉ​ള്‍​ക്കാ​ട്ടി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ഊ​രി​ൽ ശു​ദ്ധ​ജ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ട്ടു​ചോ​ല തേ​ടി പോ​യ പാ​ല​ക്കാ​ട് ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ക​ണ്ണ​ന്‍റെ ഭാ​ര്യ സു​ജാ​ത ഉ​ൾ​ക്കാ​ട്ടി​ൽ പ്ര​സ​വി​ച്ചു​വെ​ന്നും 680 ഗ്രാം ​മാ​ത്രം തൂ​ക്ക​മു​ള്ള ന​വ​ജാ​ത ശി​ശു മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മു​ള്ള വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും, പാ​ല​ക്കാ​ട് ട്രൈ​ബ​ൽ ഓ​ഫീ​സ​ർ​ക്കും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ജാ​ത ഉ​ള്‍​ക്കാ​ട്ടി​ല്‍​വ​ച്ച് പ്ര​സ​വി​ച്ച​ത്. മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പ് ജ​നി​ച്ച​തി​നാ​ല്‍ കു​ഞ്ഞി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
More in Latest News :