പൂനെ: മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഭർത്താവ് ദേവിസിംഗ് ശേഖാവത്ത് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻസിപി നേതാവ് ശരദ് പവാർ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ ശേഖാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.