+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ബി​സി​യു​ടെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ബി​ബി​സി വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത കോ​ട​തി തീ​ര്‍​പ്പ് ക​ല്‍​പി​ച്ച കാ​ര്യ​ങ്ങ​ള്‍ ബി​ബി​സി വീ​ണ്ടും പ​റ​യു
ബി​ബി​സി​യു​ടെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍
കോ​ഴി​ക്കോ​ട്: ബി​ബി​സി വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത കോ​ട​തി തീ​ര്‍​പ്പ് ക​ല്‍​പി​ച്ച കാ​ര്യ​ങ്ങ​ള്‍ ബി​ബി​സി വീ​ണ്ടും പ​റ​യു​ക​യാ​ണെ​ന്നും ഇ​ത്ത​രം ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ബി​ബി​സി​യെ ഒ​രു മ​ഹ​ത്താ​യ സ്ഥാ​പ​ന​മാ​യി കാ​ണേ​ണ്ട​തി​ല്ല. കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും ഇവരെ ര​ണ്ട് ത​വ​ണ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ പ​ല​രും ബി​ബി​സി​യെ ഉ​പ​യോ​ഗി​ക്കുകയാണെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെബ്രുവരി 14നാണ് ബിബിസിയു‌ടെ ഡ​ൽ​ഹി, മും​ബൈ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന നടത്തിയത്. അ​ന്താ​രാ​ഷ്‌​ട്ര നി​കു​തി, ആ​ദാ​യ​നി​കു​തി ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യായിരുന്നു പ​രി​ശോ​ധ​ന.

ബി​ബി​സി സം​പ്രേ​ഷ​ണം ചെ​യ്ത "ഇ​ന്ത്യ: ദി ​മോ​ദി ക്വ​സ്റ്റ്യ​ൻ 'എ​ന്ന വി​വാ​ദ ഡോ​ക്യു​മെ​ന്‍റ​റി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യതിന് തൊ​ട്ടു​പി​ന്നാ​ലെ ന‌ടന്ന പ​രി​ശോ​ധ​ന വിവാദമാ‌യിരുന്നു​.
More in Latest News :