+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​വ​സേ​ന ത​ർ​ക്കം: ത​ൽ​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന എ​ന്ന പേ​രും "അ​മ്പും വി​ല്ലും' ചി​ഹ്ന​വും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ ന​യി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി
ശി​വ​സേ​ന ത​ർ​ക്കം: ത​ൽ​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​ര​വ്
ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന എ​ന്ന പേ​രും "അ​മ്പും വി​ല്ലും' ചി​ഹ്ന​വും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ ന​യി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി.

പാ​ർ​ട്ടി പേ​രും ചി​ഹ്ന​വും സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ന്മേ​ൽ നി​ല​വി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നാ​കി​ല്ലെ​ന്നും ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ന്മേ​ൽ താ​ക്ക​റെ വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ർ​ജി ര​ണ്ടാ​ഴ്ച്ച​യ്ക്ക് ശേ​ഷം കോ​ട​തി പ​രി​ഗ​ണി​ക്കും.

പാ​ർ​ട്ടി​യു​ടെ സ്വ​ത്തു​ക്ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഷി​ൻ​ഡെ വി​ഭാ​ഗം സ്വ​ന്ത​മാ​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. സ്വ​ത്തു​വ​ക​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ഇ​തി​നി​ടെ സ്വ​ത്തു​ക്ക​ളും പാ​ർ​ട്ടി ഓ​ഫീ​സും ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും വി​പ്പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​ല​വി​ൽ ന​ട​ത്തി​ല്ലെ​ന്നും ഷി​ൻ​ഡെ വി​ഭാ​ഗം കോ​ട​തി​ക്ക് ഉ​റ​പ്പ് ന​ൽ​കി.

കൂ​റു​മാ​റി ഷി​ൻ​ഡെ​യ്ക്കൊ​പ്പം ചേ​ർ​ന്ന എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി.
More in Latest News :