+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ക്ക് ലി​സ്റ്റ് ന​ൽ​കി​യി​ല്ല; കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ വി​ദ്യാ​ർ​ഥി പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി

ഇ​ൻ​ഡോ​ർ: മാ​ർ​ക്ക് ലി​സ്റ്റ് ന​ൽ​കാ​തി​രു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ കേ​സി​ല​ക​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ​ർ​ഥി പ്രി​ൻ​സി​പ്പ​ലി​നെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി. 80 ശ​ത​മാ​ന​ത്തോ​ള
മാ​ർ​ക്ക് ലി​സ്റ്റ് ന​ൽ​കി​യി​ല്ല; കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ വി​ദ്യാ​ർ​ഥി പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി
ഇ​ൻ​ഡോ​ർ: മാ​ർ​ക്ക് ലി​സ്റ്റ് ന​ൽ​കാ​തി​രു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ കേ​സി​ല​ക​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ​ർ​ഥി പ്രി​ൻ​സി​പ്പ​ലി​നെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി. 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ പ്രി​ൻ​സി​പ്പ​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലു​ള്ള സ്വ​കാ​ര്യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യ വി​മു​ക്ത ശ​ർ​മ​യെ (54) ആ​ണ് വി​ദ്യാ​ർ​ഥി പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി​യ​ത്. അ​ക്ര​മം ന​ട​ത്തി​യ അ​ശു​തോ​ഷ് ശ്രീ​വാ​സ്ത​വ​യെ (24) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​ലു​മാ​സം മു​ന്പു ന​ട​ന്ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റി​നെ​ച്ചൊ​ല്ലി കോ​ള​ജി​ലെ മ​റ്റൊ​രു പ്ര​ഫ​സ​റെ ശ്രീ​വാ​സ്ത​വ ക​ത്തി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശ്രീ​വാ​സ്ത​വ ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ള​ജി​ലെ​ത്തി പ്രി​ൻ​സി​പ്പ​ലി​നോ​ടു കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ഇ​തു നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

ശ്രീ​വാ​സ്ത​വ​യ്ക്കും 25 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പ്ര​തി ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​യാ​ളാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്താ​ലു​ട​ൻ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :